nel

ആർപ്പൂക്കര . കോയിച്ചാൽ ഏരുമേലി ഇടക്കരിയിലെ 42 ഏക്കർ പാടശേഖരത്തിലെ നെല്ല് സംഭരിക്കാത്തതിനാൽ കർഷകൾ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലെ മഴയും, വെള്ളപ്പൊക്കവും കാരണം പാടത്ത് വെള്ളം കയറിയതുമൂലം നെല്ല് കർഷകർ ഉയർന്ന സ്ഥലത്തേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. നെല്ല് സംഭരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന മില്ലിന്റെ ഏജന്റ് കൂടുതൽ ഇളവ് തൂക്കത്തിൽ നൽകണമെന്ന് പിടിവാശി പിടിക്കുകയാണെന്ന് കർഷകർ പറയുന്നു. അധികൃതരെ വിവരം അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. വായ്പ എടുത്താണ് പലരും കർഷകർ കൃഷി ഇറക്കിയത്. നെല്ല് നഷ്ടപ്പെടാതെ ഉടൻ സംഭരിക്കണമെന്ന് കർഷകരും, ഗ്രൂപ്പ് ഫാമിംഗ് സമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.