കോട്ടയം: ഗുരുനാരായണ സേവാനികേതന്റെ നേതൃത്വത്തിൽ എസ്.കെ.എം പബ്ലിക്ക് സ്കൂളിൽ ദ്വിദിന അവധിക്കാല പഠനക്യാമ്പ് ആരംഭിച്ചു. എസ്.കെ.എം ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. കെ.ഡി സലിമോൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ആശാ പ്രദീപ്, കെ.എൻ ബാലാജി സി.എ.ശിവരാമൻ, നീലിമ സന്ദീപ്, ജോബിൻ ജേക്കബ് എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.