കുമാരനല്ലൂർ : പുതുക്കുളങ്ങര ബലരാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 8 മുതൽ നാരായണീയ പാരായണം. വൈകിട്ട് 5 ന് ക്ഷേത്രം തന്ത്രി കടിയക്കോൽ കെ.എ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി മധുര ശങ്കര നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 6.30 ന് ഭജന, 8 ന് ഗാനസന്ധ്യ. 16 ന് രാവിലെ 6.30 ന് പുരാണ പാരായണം, വൈകിട്ട് 7ന് കഥകളി. 17ന് രാവിലെ 11.30 ന് ഉത്സവ ബലി ദർശനം, വൈകിട്ട് 6.30ന് തിരുവാതിര, 7.30ന് ഓൾഡ് ഈസ് ഗോൾഡ്. 18ന് രാവിലെ 11.30ന് ഉത്സവ ബലിദർശനം, വൈകിട്ട് 6.30 ന് പ്രഭാഷണം, 7.30 ന് സംഗീതനിശ. 19ന് രാവിലെ 6ന് പുരാണപാരായണം, വൈകിട്ട് 6.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് ഭക്തിഗാനമേള. 20 ന് വൈകിട്ട് 4 ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളിപ്പ്, 6ന് ആറാട്ട്, 6.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, രാത്രി 9ന് ആറാട്ട് എതിരേൽപ്പ്, 10.30ന് കൊടിയിറക്ക്.