കോട്ടയം: കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെ.ബി.ഇ.എഫ്) ജില്ലാ സമ്മേളനം കേരളാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ.വി.റസൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി അനിൽകുമാർ സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും കെ.പി. ഷാ ജില്ലാ റിപ്പോർട്ടിംഗും നടത്തി. യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി ഷാജു ഉദ്ഘാടനം ചെയ്തു. കെ.ആർ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എ.സജീവ് സ്വാഗതം പറഞ്ഞു. അനിതാ ആർ നായർ, രമ കെ.എസ്, ശ്രീരാമൻ വി.പി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ.ബിനു (പ്രസിഡന്റ്), കെ.പി.ഷാ (സെക്രട്ടറി), സുനിൽ കെ.എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.