pocso

കോട്ടയം. പോക്‌സോ കേസിലെ പ്രതിയെ വെറുതേ വിട്ടു. കുറുമുള്ളൂർ അഭിനവം വീട്ടിൽ അജുവിനെ (45) ആണ് കോട്ടയം അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടിറ്റി ജോർജ് വെറുതെ വിട്ടത്. 2017 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് നടന്നു പോയ പത്താംക്ലാസുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കടുത്തുരുത്തി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർ തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന അതിർത്തി തർക്കംമൂലം യുവാവിനെ പോക്‌സോ കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തിയാണ് കോടതി യുവാവിനെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ.പി.രാജീവ് ഹാജരായി.