പൊൻകുന്നം: ജനകീയ വായനശാലയിൽ ഗുരു നിത്യചൈതന്യയതി സ്മൃതിസദസ് നടന്നു. ഗുരുനിത്യ പഠനകേന്ദ്രവും ജനകീയ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് യുവജനവേദിയും ചേർന്നായിരുന്നു സംഘാടനം. പി.എൻ സോജൻ ഉദ്ഘാടനം ചെയ്തു. എം.എൻ അഖില പ്രഭാഷണം നടത്തി. വ്യക്തിത്വ വികസന സെമിനാർ ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എസ് വിശാഖ് ക്ലാസ് നയിച്ചു.