kgoa

ഇളങ്ങുളം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.ഒ.എ.) സംസ്ഥാന സമ്മേളനം ജൂണിൽ കോട്ടയത്ത് നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതല അനുബന്ധ സെമിനാർ നാളെ 9ന് ഇളങ്ങുളം ധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നടക്കും. ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും എന്ന വിഷയത്തിലുള്ള സെമിനാർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ.നാസർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്ലാനിംഗ് ബോർഡംഗം ഡോ.ജിജു പി.അലക്‌സ് മുഖ്യപ്രഭാഷണം നടത്തും. പ്ലാനിംഗ് ബോർഡ് കൃഷി വിഭാഗം ചീഫ് എസ്.നാഗേഷ്, കാർഷിക സർവകലാശാലയിലെ കെ.എസ്.ഹിരോഷ്‌കുമാർ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി എന്നിവർ പങ്കെടുക്കും.