ചിറക്കടവ്: എസ്.ആർ.വി.എൻ.എസ്.എസ് ഹൈസ്‌കൂളിലെ 1994 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളായിരുന്നവരുടെ സംഗമം നടന്നു. ചടങ്ങിൽ അദ്ധ്യാപകരെ ആദരിച്ചു. സ്‌കൂൾ മാനേജർ എം.കെ.അനിൽകുമാർ, പ്രഥമാദ്ധ്യാപകൻ കെ.ലാൽ എന്നിവരും പങ്കെടുത്തു. പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെ സംഘാടകരായ എം.ജി.സ്മിത, രമ്യ ബി.നായർ, പി.എൽ.ജോസഫ്, എസ്.നോജ് എന്നിവർ നേതൃത്വം നൽകി.