കടനാട് : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ ഭിശേഷിക്കാരായ ആളുകൾക്ക് സ്‌കൂട്ടറുകൾ നൽകി. അധിക വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകളാണ് വിതരണം ചെയ്തത്. കടനാട് പഞ്ചായത്ത് വല്ല്യാത്ത് വാർഡിലെ കുമ്മേനിയിൽ ജോയി കെ.വി.യ്ക്ക് സ്‌കൂട്ടർ നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കടക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജയ്‌സൺ പുത്തൻകണ്ടം, ജിജി തമ്പി ,ജോയ് വടശ്ശേരിൽ, ഷിബി സെബാസ്റ്റ്യൻ ഒട്ടുവഴിക്കൽ, ബെന്നി ഈരൂരിക്കൽ, സെബാസ്റ്റ്യൻ കല്ലാനി കുന്നേൽ,ബെന്നി പുളിക്കൽ ജോസഫ് കൂട്ടുങ്കൽ, റെജി കളപ്പുരയ്ക്കൽ, സണ്ണി പ്ലാശനാൽ,ബിനു കടുകുംമാകൽ, ജോസ് പാറേമാക്കൽ, ലീലാമണി എത്തിയേ പള്ളി , ജോഷി അഗസ്റ്റിൻ, ടി.കെ ശിവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.