കോട്ടയം:500ലേറെ അംഗവീടുകളുള്ള മാന്നാനം കുന്നത്തുപറമ്പിൽ കുടുംബയോഗം സംയുക്ത വാർഷിക സമ്മേളനവും കുടുംബമേളയും നടത്തി. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ മുൻ സെക്രട്ടറി സി.ആർ സോമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി സലീംകുമാർ അദ്ധ്യക്ഷത വഹിച്ചു. കുടുംബയോഗം സെക്രട്ടറി പി.ജി രാജൻ റിപ്പോർട്ടും ട്രഷറർ പി.ജി സുനിൽകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു . സി.എൻ. പ്രസന്നൻ, എ.കെ.പവിത്രൻ, കെ.ബി.രാജീവ്, കെ.പ്രവീൺ കുമാർ,സുഭാഷ് ചന്ദ്ര ബോയ് ,ഗിരീഷ് മാധവൻ എന്നിവർ പ്രസംഗിച്ചു.