തലയാഴം: പുത്തൻപാലം പുന്നപ്പൂഴി ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതം. സ്ഥാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും മൂന്നു മാസവും 17 ദിവസവുമാണ് ലൈറ്റ് ആകെ തെളിഞ്ഞതെന്ന് പ്രദേശവാസികൾ പറയുന്നു. സന്ധ്യയായാൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണിവിടം. തെരുവ് നായ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ലൈറ്ര് പ്രവർത്തനരഹിതമായത് പലവട്ടം അധികാരികളെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്.