കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം 4892ാം നമ്പർ കുഴിമറ്റം ശ്രീനാരായണതീർത്ഥർ സ്വാമി സ്മാരക ശാഖയിലെ 4 കുടുംബയോഗങ്ങളുടെയും സംയുക്ത പൊതുയോഗവും കുടുംബസംഗമവും നടന്നു. രാജേഷ് മണിമല ക്ലാസ് നയിച്ചു. കുടുംബസംഗമം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് തിരഞ്ഞെടുപ്പ് നടന്നു. പി.അജയകുമാർ, പി.എസ് കൃഷ്ണൻകുട്ടി, പി.മാധവൻ, അനിൽ കണ്ണാടി, കെ.എൽ ലളിതമ്മ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി പി.കെ വാസു സ്വാഗതവും, കൺവീനർ ദീപാ അനിൽ നന്ദിയും പറഞ്ഞു.