
കോട്ടയം. ജില്ലയിൽ കനത്ത മഴയ്ക്ക് സാദ്ധ്യത പ്രവചിച്ച് ഓറഞ്ച് അലർട്ട്. ഇന്നലെയും പ്രവചിച്ചിരുന്നെങ്കിലും പകൽ മഴ ശക്തിപ്പെട്ടില്ല. എന്നാൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 73.91 മില്ലീമീറ്റർ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിൽ ഉള്ളവരും ജാഗ്രത പാലിക്കണം. മാറിതാമസിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണം. ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.