കടപ്പൂര്: എസ്.എൻ.ഡി.പി യോഗം 105ാം നമ്പർ കടപ്പൂര് ശാഖയിൽ കുടുംബസംഗമം 22ന് നടക്കുമെന്ന് ശാഖാ പ്രസിഡന്റ് ഷാജി ദിവകാരൻ സെക്രട്ടറി അംബിക സുകുമാരൻ എന്നിവർ അറിയിച്ചു. 22ന് രാവിലെ 19ന് എസ്.എൻ ഹാളിൽ നടക്കുന്ന കുടുംബസംഗമം മീനച്ചിൽ യൂണിയൻ കൺവീനർ എം.പി സെൻ ഉദ്ഘാടനം ചെയ്യും. യോഗം അസി. സെക്രട്ടറി രമേശ് അടിമാലി മുഖ്യപ്രഭാഷണം നിർവഹിക്കും. ശാഖാ പ്രസിഡന്റ് ഷാജി ദിവകാരൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അനീഷ് ഇരട്ടയാനി, ശാഖാ സെക്രട്ടറി അംബിക സുകുമാരൻ, വൈസ് പ്രസിഡന്റ് തമ്പി മധുവൻ,​ വനിതാസംഘം ശാഖാ പ്രസിഡന്റ് ലിജി സജി എന്നിവർ പ്രസംഗിക്കും.