കുമരകം: കനത്ത മഴ,​ പിന്നാലെ ആശുപത്രി പരിസരത്ത് വെള്ളക്കെട്ട്. ഇന്നലെ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിയ രോഗികൾ നന്നേ വലഞ്ഞു. മഴവെള്ളം ഒഴുകിപോകാൻ സജ്ജീകരിച്ചിരുന്ന പൈപ്പ് ആശുപത്രിയിലേക്കുള്ള റോഡ് നിർമ്മാണത്തിനിടെ പൊട്ടിയതാണ് വെള്ളക്കെട്ടിന് കാരണം. തകരാറിലായ പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കണമെന്ന് റോഡ് കരാറുകാരനോട് ആവശ്യപ്പെട്ടതായി പഞ്ചായത്തംഗം ദിവ്യ ദാമോദരൻ അറിയിച്ചു.