കുറവിലങ്ങാട്: കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ലക്ഷ്മീ നരസിംഹപൂജ, പിറന്നാൾ സദ്യ എന്നിവ നടന്നു.