
കാഞ്ഞിരപ്പള്ളി. ബൈപാസ് നിർമ്മാണത്തിനായി രണ്ടാംഘട്ടം ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി. ഏറ്റെടുക്കാനുള്ള ഭൂമിയിൽ 12 സെന്റ് ഗ്രാമപഞ്ചായത്ത് വകയാണ്. ഇവിടെ നിർമ്മാണം നടത്തുന്നതിനുള്ള സമ്മതപത്രം വൈസ് പ്രസിഡന്റ് റോസമ്മ തോമസ് , സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എൻ.രാജേഷ് എന്നിവർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന് കൈമാറി. ലാന്റ് അക്വിസിഷൻ വാല്യുവേഷൻ അസി. രാജേഷ് ജി.നായർ, റവന്യു ഇൻസ്പക്ടർമാരായ ബിറ്റു ജോസഫ്, എ.നസീർ, ബിജു ജോസ്, സർവെയർ ഷൈജു ഹസ്സൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിന്റേതടക്കം മൂന്നുപേരുടെ സ്ഥലത്ത് നിർമ്മാണപ്രവർത്തനം നടത്തുന്നതിനുള്ള സമ്മതപത്രം ലഭ്യമായിട്ടുണ്ട്. 22.5സെന്റ് ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.