വൈക്കം : അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി ഹാളിൽ നടത്തി. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗായിക വൈക്കം വിജയലക്ഷ്മി കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈക്കം സി.ഐ കെ.ജി.കൃഷ്ണൻ പോറ്റി ബോധവൽക്കരണ ക്ലാസ്സെടുത്തു . അക്ഷയ ട്രഷറർ പി.സോമൻപിള്ള , കൗൺസിൽ എബ്രഹാം പഴയകടവൻ, വൈക്കം പൊലീസ് പി.ആർ.ഒ ടി.ആർ. മോഹനൻ , അക്ഷയ സെക്രട്ടറി ആർ രജിത എന്നിവർ പ്രസംഗിച്ചു.