വൈക്കം : മനുഷ്യനെ നന്മയിലേക്ക് നയിക്കാൻ സാഹിത്യത്തിന്റെ മൂല്യങ്ങൾക്ക് കഴിയുമെന്നും മറ്റൊരു ഭാഷയ്ക്കും ഇല്ലാത്ത സാഹിത്യ ഭംഗി മലയാളത്തിനുണ്ടെന്നും ഇത് പുതിയ തലമുറ തിരിച്ചറിയണമെന്ന് ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ.വി.പി ജോയി പറഞ്ഞു. കേരള സാഹിത്യ സമാജത്തിന്റെ സംസ്ഥാന തലത്തിലുള്ള സാഹിത്യസദസും പുരസ്‌ക്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഡോ.കെരാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ശബരിമല മുൻ മേൽശാന്തി ഇണ്ടന്തുരുത്തി നീലകണ്ഠൻ നമ്പൂതിരി ദീപം തെളിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റും കവിയുമായ വൈക്കം രാമചന്ദ്രൻ ,സംസ്ഥാന സെക്രട്ടറി പി.സോമൻ പിള്ള, കവി ഡോ. നെടുമുടി ഹരികുമാർ , സംസ്ഥാന ട്രഷറർ ഇടമന ദാമോദരൻ പോറ്റി , അരവിന്ദൻ കെ.എസ് മംഗലം , ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എം.കെ ഷിബു, ഗാനരചിതാവ് അജീഷ് ദാസൻ , അഡീഷണൽ ഡയറക്ടർ വി.ആർ.ചന്ദ്രശേഖരൻ നായർ , സാഹിത്യ സമാജം ജോയിൻ സെക്രട്ടറി അഡ്വ.രശ്മി നന്ദനൻ എന്നിവർ പ്രസംഗിച്ചു.
വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച സാഹിത്യകാരൻ ഡോ.അമ്പലപ്പുഴ ഗോപകുമാർ, സാഹിത്യസാമൂഹ്യ പ്രവർത്തകൻ ഡോ.രാധാകൃഷ്ണൻ നായർ ,വിദ്യാഭ്യാസസാംസ്‌കാരിക പ്രവർത്തകൻ പി.ജി.എം നായർ കാരിക്കോട്, കലാസാഹിത്യ പ്രവർത്തകൻ ശശികുമാർ എസ് പിള്ള എന്നിവരെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.