emplo

കോട്ടയം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ 1999 ഒക്ടോബർ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ മേയ് 31 വരെ പുതുക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാനും അവസരമുണ്ട്. നിശ്ചിത സമയപരിധിക്കുശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തതു മൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് സീനിയോറിറ്റി പുനഃസ്ഥാപിക്കാം. ഓഫീസിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന സ്‌പെഷൽ റിന്യൂവൽ ഓപ്ഷൻ വഴിയും നടത്താമെന്ന് അധികൃതർ അറിയിച്ചു.