വേളൂർ: എസ്.എൻ.ഡി.പി യോഗം 31-ാം നമ്പർ വേളൂർ ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും ആറാമത് ഉത്സവവും 20 മുതൽ 22 വരെ നടക്കും. 20ന് രാവിലെ 7.15ന് ശാഖാ പ്രസിഡന്റ് കെ.എസ് രാജീവ് പതാക ഉയർത്തൽ, 11ന് പ്രഭാഷണം, വൈകിട്ട് 6ന് സാംസ്‌കാരിക സമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എസ് രാജീവ് അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി മഠം ക്ഷേത്രം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ ഉത്സവ സന്ദേശം നൽകും. സജീഷ് മണലേൽ, ബിന്ദു സന്തോഷ് കുമാർ, അഡ്വ.ശിവജി ബാബു, ഉഷ മോനിച്ചൻ, അഖിൽ മോഹൻ തയ്യിൽ, സി.കെ ഭാസ്‌കരൻ ചേരിക്കൽ എന്നിവർ പങ്കെടുക്കും. സ്മിത ഖരകപ്പുറത്തിനെ ആദരിക്കും. ശാഖാ സെക്രട്ടറി കെ.എം മോഹൻലാൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശരത് ഷാജി നന്ദിയും പറയും. 7ന് ഭഘവത് സേവ, പ്രസാദമൂട്ട്. 21ന് രാവിലെ 7ന് മഹാമൃത്യുഞ്ജയഹോമം, 11ന് പ്രഭാഷണം, പ്രസാദമൂട്ട്, വൈകിട്ട് 7ന് തിരുവാതിര, കലാപരിപാടികൾ, പ്രസാദമൂട്ട്. 22ന് രാവിലെ 11ന് കലശം എഴുന്നള്ളത്ത്, 12ന് പ്രഭാഷണം, പ്രസാദമൂട്ട്, വൈകിട്ട് 6ന് ദേശതാലപ്പൊലി, വൈകിട്ട് 8ന് മഹാപ്രസാദമൂട്ട്, 8.30ന് കോമഡി ഉത്സവം.