കാഞ്ഞിരപ്പള്ളി :ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.കെ സജീവ് (കോട്ടയം) പ്രസിഡന്റായി സി.ആർ.ദിലീപ്കുമാർ (ഇടുക്കി) എന്നിവരെ തിരഞ്ഞെടുത്തു. നാടുകാണി ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ. കെ. വിജയൻ, ഷൈലജ നാരായണൻ (വൈസ് പ്രസിഡന്റുമാർ), എ.എം.പത്മാക്ഷി, പി.എൻ.മോഹനൻ (സെക്രട്ടറിമാർ), എം .ബി.രാജൻ (ട്രഷറർ), പി.കെ.നാരായണൻ (രക്ഷാധികാരി )എന്നിവരെയും 14 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. ഡോ സി .കെ. സ്മിത

പ്രൊഫ.വി. ജി .ഹരീഷ് കുമാർ, പ്രൊഫ. സ്വാതി കെ.ശിവൻ, പ്രൊഫ. അരുൺനാഥ്, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി നോമിനേറ്റ് ചെയ്തു. സഭയുടെ ആസ്ഥാനമന്ദിരവും പൈതൃക ആരാധനാ മന്ദിരവും
നിർമ്മിക്കാനും സംഘടനക്ക് മല അരയ മഹാസഭ എന്ന ചുരുക്ക പേര് സ്വീകരിക്കാനും യോഗം തീരുമാനിച്ചു.


ഭാരവാഹികൾ : ചിത്രം ഒന്ന് : സി ആർ ദിലീപ് കുമാർ , ചിത്രം രണ്ട്: പി കെ സജീവ്