അകലക്കുന്നം:കേരള രാഷ്ട്രീയത്തിൽ ഏറ്റവും വലിയ ശക്തിയായി കേരളാകോൺഗ്രസ് (എം) മാറുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. പുതുപ്പള്ളി നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം അദ്ധ്യക്ഷത വഹിച്ചു. കിൻഫ്രാ ചെയർമാൻ ജോർജുകുട്ടി ആഗസ്റ്റി, വനിതാ സംഗമത്തിൽ ഡോ.സിന്ധുമോൾ ജേക്കബ്, കർഷകസംഗമത്തിൽ മുൻ പി.എസ്.സി അംഗം പ്രൊ. ലോപ്പസ് മാത്യു, തൊഴിലാളി സംഗമത്തിൽ കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവർ വിഷയാവതരണം നടത്തി.

സമാപന സമ്മേളനത്തിൽ സ്റ്റീഫൻ ജോർജ് എക്‌സ് എം.എൽ.എ മുഖ്യപ്രഭാഷണവും,സണ്ണി തെക്കേടം, പ്രൊഫ. ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, ജോർജ്കുട്ടി പുറ്റതാങ്കൽ, ഡാൻറ്റ്‌സ് കൂനാനിക്കൽ, സാബു കണിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റായി ബെന്നി വടക്കേടത്തിനെ തിരഞ്ഞെടുത്തു.