കടുത്തുരുത്തി: ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം നീണ്ടൂപ്പറമ്പിൽ ജിബിൻ (21), അതിരമ്പുഴ മാവേലിനഗറിൽ വലിയതടത്തിൽ മെൽബിൻ (26), അതിരമ്പുഴ ഓണംതുരുത്ത് കദളിമറ്റംതലയ്ക്കൽ അഭിജിത്ത് (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ് രണ്ടിന് രാത്രി കോതനല്ലൂർ ട്രാൻസ്‌ഫോമർ ജംഗ്ഷന് സമീപം പട്ടമന വീട്ടിൽ തങ്കച്ചനാണ് (മാത്യു, 53) കുത്തേറ്റത്. ഇല്ലിക്കൽകല്ലിലെ റിസോർട്ടിൽ ഒളിച്ചു താമസിക്കുന്നതിനിടെയാണ് മൂവരെയും പിടികൂടിയത്. പ്രതികളുടെ മുറിയിൽ നിന്നും ഒരു എയർ പിസ്റ്റളും പൊലീസിന് ലഭിച്ചു. റോഡിൽ നിന്നും മാത്യു തന്റെ വീട്ടിലേക്കു ഓട്ടോറിക്ഷ കയറ്റുന്നതിനിടെ എതിരെ സ്‌കൂട്ടറിലെത്തിയ പ്രതികളുമായുണ്ടായ വാക്കേറ്റമാണ് കുത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

.