വൈക്കം : എസ്.എൻ.ഡി.പി യോഗം 131ാം നമ്പർ ഉദയനാപുരം പടിഞ്ഞാറേമുറി ശാഖയുടെ നേതൃത്വത്തിൽ ശ്രീ വല്യാറ ദേവി ക്ഷേത്രത്തിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദയ്ക്ക് വവേൽപ്പ് നൽകി. മാടവന ജംഗ്ഷനിൽ നിന്ന് സ്വാമിജിയെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പൂർണ്ണകുംഭം നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് ഗുരുപൂജ, പാദപൂജ , പാദ കാണിക്ക, അനുഗ്രഹ പ്രഭാഷണം എന്നിവ നടത്തി.പറവൂർ രാകേഷ് തന്ത്റി , കണ്ണൻ ശാന്തി ഉല്ലല , അബി ശാന്തി തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു.