asha

വൈക്കം . തലയാഴം വനം സൗത്ത് പാടശേഖര നെല്ലുത്പാദക സമിതിയുടെ പ്രവർത്തനങ്ങൾക്കും സംരക്ഷണത്തിനുമായി പാടശേഖര സമിതി സ്വന്തമായി നിർമ്മിച്ച ഓഫീസും ഗോഡൗണും സി കെ ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. പാടശേഖരങ്ങളിലേക്ക് ആവശ്യമായ വളം, മ​റ്റ് സാധനങ്ങൾ, വിളവെടുപ്പ് സമയത്തുള്ള സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് പാടശേഖര സമിതിയുടെ കൂട്ടായ്മയിൽ ഓഫീസും ഗോഡൗണും നിർമ്മിച്ചത്. പ്രസിഡന്റ് സിബിച്ചൻ ഇടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കിരൺ കാട്ടിശ്ശേരിൽ, സെക്രട്ടറി പ്രകാശൻ ചതുരത്തറ, ശിവദാസൻ പുതുപ്പറമ്പിൽ, ജനാർദ്ദനൻ പുത്തൻതറ, ഗോപിനാഥൻ പണ്ടാരച്ചിറ, ബാബുരാജ് പുലയൻതുരുത്ത്, ഷിബു തോട്ടുങ്കത്തറ, രാജേഷ് ആഞ്ഞിലിത്തറ എന്നിവർ പ്രസംഗിച്ചു.