തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ശ്രീഭദ്റകുടുംബയോഗത്തിന്റെ 23-ാ മത് വാർഷികവും ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും നടത്തി. കുടുംബയോഗം പ്രസിഡന്റ് രാജേന്ദ്രൻ വടക്കലാ​റ്റ് അദ്ധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രുതി ദാസ്, വാർഡ് മെമ്പർ അഞ്ജു ഉണ്ണികൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം അടിയം ശാഖാ പ്രസിഡന്റ് വി.കെ രഘുവരൻ, ശശിധരൻ പുരിയത്തറ, വനിതാ വേദി പ്രസിഡന്റ് ശോഭ രമേശൻ,

യൂത്ത് വിംഗ് കൺവീനർ അരുൺ കെ.എസ്, കടുംബയോഗം സെക്രട്ടറി ബൈജു കാക്കനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കലാപരിപാടികൾ നടന്നു.