തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം പാർപ്പാകോട് ശാഖയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ വേനൽ പറവകൾ ഏകദിന ശില്പശാല യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ മുഖ്യാതിഥിയായിരുന്നു. പറവൂർ ടി.ആർ. ശരത് ക്ലാസുകൾക്ക് നേതൃത്വം നൽകി. എ.പി പ്രപീഷ്, കുമാരി മോഹനൻ, ഷീന ഷാജി, ഉഷാ മോഹൻ, സുചിത്ര സുരേഷ്, എ.കെ കുഞ്ഞുമോൾ തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി കെ.എൻ പ്രദീപ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ സാജൻ നന്ദിയും പറഞ്ഞു.