കോട്ടയം: മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ 1985 1991 ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന സജിത് റമഡി, മിനി ശർമ്മ, ജോസഫ് ഫ്രാൻസിസ് എന്നിവർ ചേർന്ന് കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടത്തുന്ന 'സ്‌ട്രോക്‌സ് ഓഫ് ലൈഫ്' ചിത്രപ്രദർശനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11.30ന് കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ കെഎ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും . കേരള ലളിതകലാ അക്കാദമി മുൻ എക്‌സിക്യൂട്ടീവ് അംഗം ടി ആർ ഉദയകുമാർ അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ, ദേശാഭിമാനി ചീഫ് റിപ്പോർട്ടർ ബിജി കുര്യൻ, സക്കറിയ പൊൻകുന്നം അർട്ടിസ്റ്റ് സുനിൽ ലൈൻസ് ഡി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പ്രദർശനം 25 ന് സമാപിക്കും.