മുണ്ടക്കയം: ലൈഫ് പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ മുണ്ടക്കയം പഞ്ചായത്ത് തല ഉദ്ഘാടനം പുലിക്കുന്നിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ഷിബു, പഞ്ചായത്ത് മെമ്പർമാരായ റെയ്ച്ചൽ, സുലോചന, ഷിജി ഷാജി, ഷീല ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു. ലൈഫ് പദ്ധതി പ്രകാരം 31 വീടുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്.