
ചങ്ങനാശേരി . മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2021, 22 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള വാഹനങ്ങളും ഉപകരണങ്ങളും വിതരണം ചെയ്തു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജു എഴ് ലക്ഷം രൂപയുടെ ഉപകരണങ്ങളുടെ വിതരണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനു ജോബ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർമാരായ അലക്‌സാണ്ടർ പ്രാക്കുഴി, ലൈസാമ്മ ആന്റണി, സബിതാ ചെറിയാൻ ബ്ലോക്ക് സെക്രട്ടറി എം ഇ ഷാജി, കെ യമുന, വി രാജശ്രി, സുരേഷ് പിള്ള എന്നിവർ പങ്കെടുത്തു.