കോട്ടയം: സൂപ്പർ മാർക്കറ്റ് വഴി വിതരണത്തിന് എത്തിച്ച അരിക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുവാക്കുളം സപ്ലൈക്കോ സൂപ്പർ മാർക്കറ്റിന് മുൻപിൽ സമരം നടത്തി. തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയൻ ബി മഠം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, കോൺഗ്രസ് ബോക്ക് പ്രസിഡന്റ് എസ്.രാജീവ്, ഗ്രാമപഞ്ചായത്ത് ആംഗങ്ങളായ അനിൽകുമാർ, മിനി ഇട്ടിക്കൂഞ്ഞ്, ജയന്തി ബിജു, ഉദയകുമാർ, ലതീഷ് കുമാർ എന്നിവർ സംസാരിച്ചു