
കോട്ടയം . തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ജലനടത്തം സംഘടിപ്പിച്ചു.
കല്ലുവേലിൽ തോടിന്റെ സമീപം നടന്ന ജലനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ജലനടത്തം സംഘടിപ്പിക്കുമെന്നും, കാലവർഷത്തിനു മുന്നോടിയായി നീരൊഴുക്ക് സുഗമമാക്കുന്നതിനും ജലാശയങ്ങൾ വൃത്തിയാക്കുന്നതിനും നടപടിയെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, പഞ്ചായത്തംഗങ്ങളായ ജോസ് വെളിക്കകം, ഡൊമനിക് ചെറിയാൻ, അനിത സുഭാഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി തോടിന്റെ 30 മീറ്റർ ഭാഗം മാലിന്യവിമുക്തമാക്കി.