കോട്ടയം: കേരളാ പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ ന്യൂസ് പ്രിന്റ് ഉത്പാദനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും.മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ വാസവൻ, ഉമ്മൻചാണ്ടി എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും. യൂണിറ്റിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് ന്യൂസ് പേപ്പർ നിർമാണം ആരംഭിക്കുന്നതെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.