പാലാ: കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റായി ടോബിൻ.കെ.അലക്‌സിനെ തെരഞ്ഞെടുത്തു. കെ.എസ്.സി (എം) ലൂടെ പ്രവർത്തിച്ച ടോബിൻ പാലാ സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാൻ, കൗൺസിലർ കെ.എസ്.സി (എം) നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ മുത്തോലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കേരള കോൺഗ്രസ് (എം) മുത്തോലി മണ്ഡലം പ്രസിഡന്റുമാണ്. തെരഞ്ഞെടുപ്പുയോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ഇ.വി.പ്രഭാകരൻ, ജോർജ് ജോസഫ് (വൈസ് പ്രസിഡണ്ടുമാർ), 'സാജു എടേട്ട് (ട്രഷറർ), ഡോമിനിക് എലിപ്പുലിക്കാട്ട്, ബെന്നി തെരുവത്ത്, സിബിഗണപതി പ്ലാക്കൽ, ബൈജു കൊല്ലം പറമ്പിൽ, സാജോ പൂവത്താനി,മജു പ്ലാത്തോട്ടം, ടോം മനയ്ക്കൽ (സെക്രട്ടറിമാർ) എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികളെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി., തോമസ് ചാഴികാടൻ എം.പി., സ്റ്റീഫൻ ജോർജ്, അഡ്വ.ജോസ് ടോം,പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി തെക്കേടം ,ഫിലിപ്പ് കുഴികുളം, നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ,പെണ്ണമ്മ ജോസഫ് എന്നിവർ അനുമോദിച്ചു. അഡ്വ.പി.കെ.ലാൽ റിട്ടേണിംഗ് ഓഫീസറായിരുന്നു.