കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ പ്രായപൂർത്തിയായ യുവതി - യുവാക്കൾക്കുള്ള വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ 116-ാമത് ബാച്ച് ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 21 ന് രാവിലെ 8.30 ന് രജിസ്‌ട്രേഷൻ, 9.30 ന് സമ്മേളന ഉദ്ഘാടനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു നിർവഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. കോ-ഓർഡിനേറ്റർ രാജേഷ് പൊന്മല ആമുഖ പ്രസംഗം നടത്തും. പി.ബി ഗിരീഷ് സ്വാഗതവും, ഇന്ദിര രാജപ്പൻ നന്ദിയും പറയും. തുടർന്ന്, രാജേഷ് പൊന്മല, ഡോ.ശരത് ചന്ദ്രൻ എന്നിവർ ക്ലാസ് നയിക്കും. 22 ന് ബിബിൻ ഷാൻ, വി.എം ശശി, അനൂപ് വൈക്കം എന്നിവർ ക്ലാസ് നയിക്കും. വൈകിട്ട് 4 ന് സർട്ടിഫിക്കറ്റ് വിതരണം.