പൊൻകുന്നം: അഖിലഭാരത അയ്യപ്പസേവാസംഘം കാഞ്ഞിരപ്പള്ളി കുന്നുംഭാഗം 4273ാം നമ്പർ ശാഖയുടെ പൊതുയോഗം യൂണിയൻ സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.ആർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ബാബു, ടി.പി.മോഹനൻപിള്ള, പി.കെ ശ്രീധരൻ നായർ എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പിൽ ഇത്തവണ ഒരു ക്രൈസ്തവ വിശ്വാസി ഭാരവാഹിയായി ചുമതലയേറ്റു എന്ന പ്രത്യേകത കൂടിയായി സേവാസംഘം ശാഖയ്ക്ക്. പടിഞ്ഞാറ്റയിൽ പി.ഒ.അലക്‌സാണ്ടറെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

ഭാരവാഹികളായി ബിജി ഇരിക്കാട്ട് (പ്രസി.), അലക്‌സാണ്ടർ പടിഞ്ഞാറ്റയിൽ (വൈ.പ്രസി.), കെ.ടി.ബാബു (സെക്ര.), കെ.ആർ.മോഹനൻ (ജോ.സെക്ര.), ലിജോ(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.