പാലാ: എസ്.എൻ.ഡി.പി യോഗം മീച്ചിൽ യൂണിയനിൽ ശാഖാ നേതാക്കളുടെ ഏകദിന നേതൃത്വ ക്യാമ്പ് ഉണർവ്വ് 2022 നടത്തുമെന്ന് യൂണിയൻ കൺവീനർ എം.പി സെൻ അറിയിച്ചു. ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ശാഖാ വനിതാസംഘം പ്രസിഡന്റ്, സെക്രട്ടറി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കായാണ് ഉണർവ്വ് 2022 നടത്തുന്നത്.

24ന് രാവിലെ 10ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ ഉണർവ്വ് 2022 എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടശേൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.

രാവിലെ 11ന് എസ്.എൻ.ഡി.പി.യോഗവും ആനുകാലിക വിഷയങ്ങളും എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.റ്റി. മന്മദൻ ക്ലാസ് നയിക്കും. 2 മുതൽ സംഘടനാ വിഷയങ്ങളെപ്പറ്റി കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ക്ലാസ് നയിക്കും. 3ന് ചേരുന്ന സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.

ക്യാമ്പിൽ സൈബർസേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലവേലിൽ, മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ എം.ആർ ഉല്ലാസ്, രാമപുരം സി.റ്റി രാജൻ, അരുൺ കുളംപള്ളിൽ, വി.കെ ഗിരീഷ് കുമാർ, വനിതാസംഘം നേതാക്കളായ മിനർവ മോഹൻ, സോളി ഷാജി, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, വൈദികയോഗം പ്രസിഡന്റ് സാബു ശാന്തി, സൈബർസേന ചെയർമാൻ ആത്മജൻ കെ., എംപ്ലോയീസ് ഫോറം ചെയർമാൻ കെ.ആർ രാജൻ, പെൻഷനേഴ്‌സ് ഫോറം ചെയർമാൻ സതീഷ് എം.ജി എന്നിവർ ആശംസകൾ നേരും. യൂണിയൻ കൺവീനർ എം.പി സെൻ സ്വാഗതവും വൈസ് ചെയർമാൻ ലാലിറ്റ് എസ് തകടിയേൽ നന്ദിയും പറയും.