കോട്ടയം : ഏറ്റുമാനൂർ നഗരസഭയിലെ 35ാം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 71.49 ശതമാനം പോളിംഗ്. ആകെയുള്ള 954 വോട്ടർമാരിൽ 682 പേർ വോട്ട് ചെയ്തു. 336 സ്ത്രീകളും 346 പുരുഷന്മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മുതൽ നഗരസഭ ഹാളിൽ നടക്കും.