എരുമേലി :എസ് എൻ ഡി പി യോഗം വനിതാസംഘം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ മികവ് കലോത്സവം 2022 ന്റെ ഭാഗമായ കലാ മത്സരം ഇന്ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് യൂണിയൻ കൺവീനർ എം വി അജിത് കുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. വനിതാസംഘം ചെയർപേഴ്‌സൺ സുജാത ഷാജി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ കെ.ബി ഷാജി ആമുഖപ്രഭാഷണം നടത്തും. വനിതാസംഘം കൺവീനർ ശോഭന മോഹനൻ, യുണിയൻ ആഡ് ഹോക്ക് കമ്മറ്റി അംഗങ്ങളായ വിശ്വനാഥൻ പതാലിൽ, വിനോദ് ജി, കെ.എ രവികുമാർ, സന്തോഷ് പാലമൂട്ടിൽ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ, വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണ, കൺവീനർ റെജിമോൻ പൊടിപാറ, യൂണിയൻ സൈബർ സേന ചെയർമാൻ സുനു സി.സുരേന്ദ്രൻ, കൺവീനർ അനൂപ് രാജു, സൈബർ സേന ജില്ലാ വൈസ് ചെയർമാൻ മഹേഷ്, യുണിയൻ വൈദികയോഗം ചെയർമാൻ മഹേശ്വരൻ ശാന്തി, കൺവീനർ രാഹുൽ ശാന്തി, യൂണിയൻ, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗം അനീഷ്, യൂണിയൻ കൺവീനർ അഭിലാഷ്, യൂണിയൻ വനിതാസംഘം കൗൺസിൽ അംഗങ്ങളായ രാധാമണി കിഷോർ, സുധാമണി, ഓമന രാജു, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകർ, ശാഖാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.