മുണ്ടക്കയം: സഹകരണ കൺസ്യൂമർ സ്റ്റോറും കൺസ്യൂമർഫെഡുമായി ചേർന്ന് നടത്തുന്ന സ്‌കൂൾ വിപണിക്ക് തുടക്കമായി. മുണ്ടക്കയം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ സ്‌കൂൾ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗം ആൻസമ്മ അഗസ്റ്റിൻ, ജോൺ റാഫേൽ ജേക്കബിന് ബുക്ക് നൽകി ആദ്യ വില്പന നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് എം.ഐ അൻസാരി, ബെന്നി ചേറ്റുകുഴി, ഡോ. എൻ. ഷാജി, റെജി വാര്യമറ്റം, പി.സി . സൈമൺ, ജോണി ആലപ്പാട്ട്, സെബാസ്റ്റ്യൻ ചുള്ളിത്തറ, വിനോദ്. കെ.എൻ, റ്റി.സി. സയ്ദ് മുഹമ്മദ്, സെക്രട്ടറി മിനു മാത്യു, സാബു ഷംസിർ, ഷംസുദ്ദീൻ, ലിജി, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.