വൈക്കം:എസ്.എൻ.ഡി.പി യോഗം തോട്ടകം 116ാം നമ്പർ ശാഖാ ശ്രീനാരായണ ഗുരുദേവ ജ്ഞാന ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നു. ഉത്സവത്തിന്റെ ദീപ പ്രകാശനം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിച്ചു. കലശപൂജ, കലശാഭിഷേകം, താലപ്പൊലി, പ്രഭാഷണം, പ്രസാദം ഊട്ട് എന്നിവയും നടന്നു. ചടങ്ങുകൾക്ക് തന്ത്റി മണീട് സുരേഷ് മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി പ്രമിൽകുമാർ , ദിലീപ് ശാന്തി , അഭിറാം ശാന്തി എന്നിവർ സഹകാർമ്മികരായിരുന്നു . യൂണിയൻ സെക്രട്ടറി എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.ബി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.