ngo

വൈക്കം. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൽ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ 26 ന് നടത്തുന്ന ജില്ലാ മാർച്ചിന്റെയും ധർണയുടെയും ഭാഗമായി വൈക്കത്ത് യൂണി​റ്റ് വിശദീകരണ യോഗം നടത്തി. വൈക്കം സിവിൽ സ്​റ്റേഷനു സമീപത്തു നടന്ന പൊതുയോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗം സി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് കൺവീനർ പ്രശാന്ത് വി.സേനൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ അശ്വതി പുരുഷൻ, വി.സജിമോൻ, ജയ്‌മോൻ എന്നിവർ പ്രസംഗിച്ചു.