വൈക്കം: ഉദയനാപുരം വില്ലേജ് ഓഫീസിന് സ്ഥലം കണ്ടെത്തി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ ഉദയനാപുരം ഈസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മുതിർന്ന അംഗം കെ എ ബാബു പതാക ഉയർത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.സുശീലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ ചെല്ലപ്പൻ, സുലോചന പ്രഭാകരൻ, സി .പി അനൂപ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്റിച്ചത്. സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, സി.കെ ആശ എം.എൽ.എ, കെ വേണുഗോപാൽ, ആർ.ബിജു, സാബു പി.മണലോടി എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറിയായി അഡ്വ.എം.ജി രഞ്ജിത്തിനെ തെരഞ്ഞെടുത്തു.