വൈക്കം : ഗവ.ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും സംഘടനയായ ചങ്ങാതിക്കൂട്ടത്തിന്റെ വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് എൻ.വി രാജു അദ്ധ്യക്ഷത വഹിച്ചു. ഡോ. മിനി പി.കെ ഉദ്ഘാടനം നിർവഹിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സുധ ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. ദീർഘനാളത്തെ സേവനത്തിന് ശേഷം വൈക്കം ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോ. രാജകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. രക്ഷാധികാരി ഡോ.പി. വിനോദ്, ഡോ. ഗീതാ കെ.നായർ ,ഡോ. വീണ,ഡോ. രാജ്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി എം.സത്യൻ നന്ദിയും പറഞ്ഞു.