മുണ്ടക്കയം: കരിനിലം പശ്ചിമ കോസടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുരിക്കുംവയൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സുധൻ മുകളേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഒ.ബി.സി മോർച്ച പ്രസിഡന്റ് എം.എൻ ജിതൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ് കെ.ബി, ജയരാജ് ശർമ, ശശിധരൻ, ശശികുമാർ, എം.എം രാജേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.