ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.റ്റി.സി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ചങ്ങനാശേരി യൂണിറ്റിൽ നടന്ന ധർണ സംസ്ഥാന പ്രസിഡന്റ് കെ. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.വി ഓമനക്കുട്ടൻ അഭിവാദ്യം ചെയ്തു. യൂണിറ്റ് സെക്രട്ടറി ചാക്കോ ആന്റണി സ്വാഗതം ആശംസിച്ചു. കെ.കെ. കുഞ്ഞികുട്ടൻ, എം.കെ. രാജം, വി.മേരി മർക്കോസ്, പി.വി. ഷാജിമോൻ, മുഹമ്മദ് ഹനീഫ്, ജോർജ് സെബാസ്റ്റ്യൻ, ജോസഫ് സ്‌കറിയ, എ.പി. ശാസ്താവുകുട്ടി എന്നിവർ പങ്കെടുത്തു.