വരമ്പിനകം: എസ്.എൻ.ഡി.പി യോഗം 2169ാം നമ്പർ ശാഖയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 22ന് നിർവഹിക്കും. സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഓഫീസ് ഉദ്ഘാടനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി , വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ഗ്രാമപഞ്ചായത്തംഗം മിനി ബിജു,കുമരകം രണ്ടാം വാർഡ് ഗ്രാമപഞ്ചായത്തംഗം സ്മിത സുനിൽ ,സതീഷ് കുമാർ മണലേൽ, സജീഷ് മണലേൽ, എം.എസ് സമോദ്, കൃഷ്ണമ്മ പ്രകാശൻ , എൻ.നാഗേഷൻ, പി.റ്റി ഷാജി, രാജപ്പൻ കമ്പിയിൽ, സാന്റപ്പൻ, കെ.ജി. രജിമോൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. കെ.പി മനോഹരൻ സ്വാഗതവും എം. എസ്.അനീഷ് കുമാർ നന്ദിയും പറയും. ശരീര സൗന്ദര്യ മത്സരത്തിൽ പൊലീസ് വകുപ്പിൽ മിസ്റ്റർ കേരള സ്ഥാനം കരസ്ഥമാക്കിയ വരിമ്പിനകം സ്വദേശി കെ.ജി. ബിജുമോനെയും ശാഖാ മന്ദിര പ്രവർത്തനം നടത്തിയ കെ.ജി.പ്രകാശനനെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് കുമരകം നാട്ടു പെരുമ അവതരിപ്പിക്കുന്ന നാടൻപാട്ട്.