bala

കോട്ടയം. ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി ബാലമിത്ര പദ്ധതി നടപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപടികളാരംഭിച്ചു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.എം ജിനു പുന്നൂസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ഡെപ്യൂട്ടി ഡി.എം.ഒ. പി.എൻ.വിദ്യാധരൻ പദ്ധതി വിശദീകരിച്ചു. ജില്ലയിലെ അങ്കണവാടികളും, ഡേ കെയറുകളുമടക്കമുള്ള പ്രീ സ്‌കൂളുകളിലെ കുട്ടികളെ 31 നകം പരിശോധിച്ച് രോഗബാധിതരെ കണ്ടെത്തും.
പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളുടെ പരിശോധന സ്‌കൂൾ തുറക്കുമ്പോൾ ആരംഭിച്ച് ജൂൺ 15നകം പൂർത്തിയാക്കും. തുടർപരിശോധനയ്ക്കും സൗജന്യ ചികിത്സയ്ക്കും ആരോഗ്യവകുപ്പ് സൗകര്യമൊരുക്കും.