ചങ്ങനാശേരി : മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം രാജീവ് വിചാർവേദിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9 ന് മാടപ്പള്ളിയിൽ നടക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. രാജീവ് വിചാർവേദി പ്രസിഡന്റ് ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിക്കും.